Tuesday 10 March 2015

ആര്‍ഷ ഭാരത സംസ്കാരം



ഇപ്പോഴും ഇന്‍ഡ്യയില്‍ മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരു Documentary ആണല്ലോ. ബി ബി സി പ്രക്ഷേപണം  ചെയ്ത ആ Documentary യിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്. 





ഡെല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാല്‍ സംഗം ചെയ്ത കൊലപ്പെടുത്തിയ ഒരു നീചന്റെയും അയാള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച വക്കീലിന്റെയും വാക്കുകളാണിതിലുള്ളത്. അവയ്ക്ക് പ്രത്യേക വിശദീകരണവും ആവശ്യമില്ല.

വിശദീകരണം ആവശ്യമുള്ളത് ഈ വാര്‍ത്താ ശകലത്തോട് ഇന്‍ഡ്യന്‍ സര്‍ക്കാരും ഇന്‍ഡ്യക്കാരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതി നിധികളും നീതിപീഠവും  പ്രതികരിച്ച രീതിയോടാണ്. ഈ Documentary ഇന്‍ഡ്യന്‍ സര്‍ക്കാരും ഇന്‍ഡ്യന്‍ നീതിപീഠവും നിരോധിച്ചു. അതിനൊരു കാരണമേ ഉള്ളു. ഇന്‍ഡ്യയിലെ നല്ല ഒരു ശതമാനം ആളുകളുടെ നിലപാടും ഈ നീചന്മാരുടെ നിലപാടുകളും ഒന്നാണ്. പെണ്‍കുട്ടികള്‍ അസമയത്ത് ഒറ്റക്ക് യാത്ര ചെയ്യുന്നതും, അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും, ഇഷ്ടമുള്ളവരോടൊപ്പം അടുത്തിടപെടുന്നതും ഭാരതീയ സംസ്കാരത്തിനു യോചിച്ചതല്ല എന്നാണത്. ആര്‍ഷ ഭാരാത സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും അക്രമം നടത്തിയും അത് പല പ്രാവശ്യം തെളിയിച്ചതാണ്.

മുകേഷ് ശര്‍മ്മയേപ്പോലെ ചിന്തിക്കുന്ന കോടിക്കണക്കിനു പുരുഷന്മാരും സ്ത്രീകളും ഇന്‍ഡ്യയിലുണ്ടെന്ന് ലോകം അറിയുന്നത് നാണക്കേടാണെന്ന് ഇപ്പോള്‍ അധികാരി വര്‍ഗ്ഗത്തിനു തോന്നുന്നുണ്ടാകണം. അതുകൊണ്ടാണ്, ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ  രണ്ടുപേരൊഴികെ എല്ലാ എം പി മാരും ഒറ്റക്കെട്ടായി ഈ Documentary ഇന്‍ഡ്യയില്‍ നിരോധിക്കണം എന്നാണാവശ്യപ്പെട്ടത്.

രോഗഗ്രസ്തമായ ഒരു സമൂഹമാണിന്ന് ഇന്‍ഡ്യ. ഈ രോഗം മൂടി വയ്ക്കാനാണ്, അധികാരികളും ജനപ്രതിനിധികളും നീതിപീഠവും ശ്രമിക്കുന്നത്. അത് ഭയപ്പടോടെയേ നോക്കിക്കാണാനാകുന്നുള്ളു.

18 comments:

kaalidaasan said...

രോഗഗ്രസ്തമായ ഒരു സമൂഹമാണിന്ന് ഇന്‍ഡ്യ. ഈ രോഗം മൂടി വയ്ക്കാനാണ്, അധികാരികളും ജനപ്രതിനിധികളും നീതിപീഠവും ശ്രമിക്കുന്നത്. അത് ഭയപ്പടോടെയേ നോക്കിക്കാണാനാകുന്നുള്ളു.

Baiju Elikkattoor said...

അതേ, കാളിദാസാ, ഞങ്ങള്‍ ആര്‍ഷ ഭാരത സംസ്കാരത്തില്‍ പിറന്നവര്‍ സിഫിലിസ്, ഗൊണോറിയ, കുഷ്ടം, അങ്ങനെ എല്ലാ ഗുഹ്യവും ഗോപ്യവും ആയ രോഗങ്ങള്‍ ഭംഗിയായി മൂടി വച്ചു ലോകത്തിനു മുന്നില്‍ നല്ലവരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ്.... താങ്കള്‍ സംസ്കാരം പഠിപ്പിക്കേണ്ട.....

Baiju Elikkattoor said...

ട്രാക്കിംഗ്.....

ajith said...

പുറത്തറിയുന്നതാണ് പ്രശ്നം എന്ന മനോഭാവം മാറ്റാത്തിടത്തോളം കാലം “ആര്‍ഷഭാരതസംസ്കാരം” ഈ നിലയില്‍ തന്നെ തുടരും. തീര്‍ച്ച.

കുഞ്ഞുവര്‍ക്കി said...

മുകേഷ് സിംഗ് Highly illiterate ആണെന്നുകരുതാം. പക്ഷെ ആ പരട്ട വക്കീൽ ഞെട്ടിച്ചു...

kaalidaasan said...

ബൈജു,

സിഫിലിസ്, ഗൊണോറിയ, കുഷ്ടം തുടങ്ങിയവയൊക്കെ ശരീരത്തെ ബാധിക്കുന്നതാണ്. അതൊക്കെ മൂടി വയ്ക്കാം. ചികിത്സിച്ച് ഭേദമാക്കാം. പക്ഷെ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാരുടെ മനസിനെ ആണീ രോഗങ്ങള്‍ ബാധിച്ചിരിക്കുന്നത്. അതവരുടെ വായില്‍ നിന്നും വീഴുന്ന മണിമുത്തുകളായി ലോകം അറിയുമ്പോള്‍ അവര്‍ക്ക് സഹിക്കുന്നില്ല.

kaalidaasan said...

അജിത്,

10 ലക്ഷത്തിന്റെ കോട്ടുമിട്ട് അനേകം വൈകൃതങ്ങള്‍  മൂടി വയ്ക്കുന്ന മുഴുത്ത അഭിനേതാവ് നാടു ഭരിക്കുമ്പോള്‍ ഈ മൂടി വയ്ക്കലൊക്കെ സ്വാഭാവികമാണ്. ബീഫ് കൈവശം വച്ചാല്‍ 5 വര്‍ഷം തടവിനു ശിക്ഷിക്കുമ്പോള്‍  ബലാല്‍ സംഗത്തിന്, 3 വര്‍ഷമാണ്, ഇന്‍ഡ്യയില്‍ ശിക്ഷ. അതൊക്കെ കൊണ്ടാണ്, നാഗലാണ്ടില്‍ ജനം തന്നെ ഒരു ബലാല്‍ സംഗിക്ക് ശിക്ഷ വിധിച്ച് നടപ്പിലാക്കിയത്.

ക്രിക്കറ്റില്‍ വാതു വയ്പ്പു നടത്തിയിരിക്കാം എന്ന ഊഹത്തിന്റെ പേരില്‍ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തുമ്പോള്‍  പട്ടാപ്പകല്‍ ഒരു സാധുവിനെ ഹമ്മറിടിപ്പിച്ചു കൊലപ്പെടുത്തിയ കോടീശ്വരനെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍  മത്സരിക്കുന്ന കാഴ്ച്ചയാണു നമ്മള്‍  കാണുന്നത്. ഇന്‍ഡ്യയിലേ ഇതൊക്കെ നടക്കൂ. മാവോയിസ്റ്റുകള്‍ ശക്തി പ്രാപിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

kaalidaasan said...

കുഞ്ഞു വര്‍ക്കി,

ഈ വക്കീല്‍ പണ്ടത്തെ മനുസ്മൃതി ആണുദ്ധരിക്കുന്നത്.

മനുസ്മൃതിയൊക്കെ ഹിന്ദുക്കള്‍  പണ്ടേ ഉപേക്ഷിച്ചു എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ അതിപ്പോഴും  അനേകം ഹിന്ദുക്കളുടെ മനസില്‍ ഉണ്ടെന്ന സത്യം ഇപ്പോള്‍ തിരിച്ചറിയുന്നു.

P.C.MADHURAJ said...

For you Mukesh and his advocate is Hindu? Why dont you call the killer of chandrabose a Muslim? WHy dont you call the alleged rapist of Nagaland a Muslim? Why dont you call the education Mukesh's Advocate recieved Christian? The infamous model/fashion designer who was punished by american court was a christian.

BBC documentary: My countryVS. Britain

Court has sentenced him to death, which means our legal system has decided that he doesnt deserve to exist. That also means that he should not be allowed to communicate with the exterior world; a man who has no hope for life would say any irresponsible thing to the world. If atall he needs to talk it should have been only to court. The BBC documentary writer, like any media person, sees business in making such a documentary. Why should the govt allow such media-business people to do business with such an insensitive manner. The BBC was very clever in roping in some Indian media person (Rediff has all praise for him) so that it will not be seen in an "India vs Englad dimension". It is of that dimension, as the English dont respect our court, they see some "use" of this worst criminal to promote their business. I didnot see the documentary. I dont want to see it as my countrie's court has declared him death penalty, which means he need not communicate with the world anymore. Whatever he said in court was heard. Nothing more, unless the court wants us to hear.

P.C.MADHURAJ said...

It is Kalidasan's party's govt, non-arshabharatha secular govt which allowed the journo-criminal meeting! And how cunning is Kalidasan to hide it!

മുക്കുവന്‍ said...

I did watch the documentary. I do not see any bad remarks in this documentary. in fact I expect that it should be shown to all under developed countries... unless you accept that there is a problem you can not solve it.

here majority families think that girls should be treated well below a boy. they clearly pointed out the few examples also. unless we change that behavior it is going to be more in any country.

another point is: these guys become criminals due to extreme poverty. see the life style of those guys. hardly make 200rs per day? why? they think that they don't have anything to loose.. in fact they say that they had done these sort of activity earlier and not caught.

the people which DONT want to show this documentary always want to show bollywood films to all... yea.. day dreaming for ever.


Accept the ground reality, then work for the solution.

kaalidaasan said...

>>>For you Mukesh and his advocate is Hindu?<<<

മുകേഷും അയാളുടെ വക്കീലും ഹിന്ദുക്കളാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ മധുരാജേ. ഇന്നും ഹിന്ദുക്കള്‍ പിന്തുടരുന്ന പല ആചാരങ്ങളുടെയും അടിസ്ഥാനപ്രമാണമായ മനുവിന്റെ പുസ്തകത്തിലെ നിലപാടുകളാണീ വക്കീലിനുള്ളതന്നല്ലേ പറഞ്ഞുള്ളു.

ഒരു പടി കൂടി കടന്നു പറഞ്ഞാല്‍ മുകേഷിന്റെ നിലപാടുകളോട് യോജിക്കുന്ന നടപടികളാണ്, ഹൈന്ദവ സംഘടനകാള്‍ വലന്റൈന്‍സ് ഡേക്കെതിരെയും കോഴിക്കോട്ടെ ഒരു ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും എടുത്ത നിലപാടുകള്‍. പല ബി ജെ പി നേതാക്കളും മുകേഷിന്റേതിനു സമാനമായ നിലപാടു സ്വീകരിക്കുന്നു. അതിനെ ഭാരത സംസ്കാരമെന്നു വാഴ്ത്തുന്നു.

kaalidaasan said...

>>> Why dont you call the killer of chandrabose a Muslim? WHy dont you call the alleged rapist of Nagaland a Muslim?<<<

അവരെയൊക്കെ മുസ്ലിങ്ങളാണെന്നല്ലാതെ ഹിന്ദുക്കളാണെന്ന് ആരെങ്കിലും വിളിച്ചോ? അവരെ മുസ്ലിങ്ങളാണെന്നു വിളിച്ചാല്‍  മധുരാജിന്റെ നാവിന്റെ ചൊറിച്ചില്‍ മാറുമോ?

മുകേഷിന്റെ അതേ നിലപാടാണ്, സ്ത്രീകളുടെ കാര്യത്തില്‍ തീവ്ര മുസ്ലിങ്ങളുടെയും നിലപാട്.

kaalidaasan said...

>>> Why dont you call the education Mukesh's Advocate recieved Christian? The infamous model/fashion designer who was punished by american court was a christian.<<<

ഇതുകൊണ്ട് മധുരാജ് ഉദ്ദേശിക്കുന്നത് എന്താണ്? ഭൂരിഭാഗം ​ക്രൈസ്തവരുള്ള അമേരിക്കയില്‍ ബലാല്‍ സംഗത്തിനു ശിക്ഷിക്കപ്പെടുന്നവര്‍  ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അതുകൊണ്ട് ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്‍ഡ്യയിലെ ഹിന്ദുക്കള്‍ക്കും ബലാല്‍ സംഗം ചെയ്യാമെന്നാണോ? ഇതാണോ താങ്കളുടെ ഹിന്ദു മതം താങ്കളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്?

kaalidaasan said...

>>> BBC documentary: My countryVS. Britain<<<

താങ്കളുടെ മഹത്തായ രാജ്യവും ബ്രിട്ടനും തമ്മില്‍ ഉള്ള ഒരു യുദ്ധം പോലെ ആണല്ലോ താങ്കളിതെഴുതുന്നത്.

മുകേഷ് സിംഗിനെ കോടതി വധശിക്ഷക്കു വിധിച്ചതുകൊണ്ട് അയാള്‍ക്ക് അസ്തിത്വം ഇല്ല എന്നതൊക്കെ താങ്കളുടെ ഭ്രമ കല്‍പ്പനയാണ്. അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അയാള്‍ക്ക് സ്ത്രീകളോടുള്ള മനോഭാവം എന്താണെന്ന് ലോകം അറിയുന്നതില്‍ താങ്കളെന്തിനാണിതു പോലെ കോപിക്കുന്നത്? താങ്കള്‍  പിന്തുടരുന്ന തത്വശാസ്ത്രത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ കൊണ്ടുള്ള മനം പുരട്ടലാണോ?

താങ്കള്‍  ബലാല്‍ സംഗത്തിന്റെ കണക്കൊക്കെ എടുത്ത് എന്തോ സ്ഥാപിക്കാന്‍  ശ്രമിക്കുന്നത് കണ്ട് സഹതാപം തോന്നുന്നു. ഇതൊരു ബലാല്‍ സംഗ വിഷയമാണെന്നുള്ള അജ്ഞതകൊണ്ടാണത്. ഏത് നാട്ടിലാണു മധുരാജേ കമ്പിപ്പാര കൊണ്ട് ബലാല്‍ സംഗം ചെയ്യുന്നത്? ഇന്‍ഡ്യയില്‍ അല്ലാതെ. ഈ നീചന്‍മാര്‍ ചെയ്തതിനേക്കുറിച്ചൊന്നും താങ്കളിതു വരെ കേട്ടില്ലേ? കമ്പിപ്പാര കൊണ്ട് ഗുഹ്യ ഭാഗത്ത് മുറിവുണ്ടാക്കി. അതിലൂടെ കൈ കടത്തി കുടല്‍ മാല വെളിയിലെടുക്കുകയാണിവര്‍ ചെയ്തത്. ഇത് ബലാല്‍ സംഗമാണെന്ന് ഏത് സ്കൂളിലെ ഏത് അദ്ധ്യാപകനാണു താങ്കളെ പഠിപ്പിച്ചത്? ഏതെങ്കിലും ആര്‍ എസ് എസ് ശാഖയിലാണോ?

അതി കുരൂരമായ കൊലപാതകമാണിത്. സ്ത്രീ വിരുദ്ധ മനോഭാവത്തില്‍ നിന്നുണ്ടാകുന്നത്. 80% സ്ത്രീകള്‍  പിശകാണെന്നാണീ അധമന്‍ പറയുന്നത്. 9 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ മോശക്കാരാണെന്നും. അതുകൊണ്ട് 9 മണിക്ക് ശേഷം റോഡില്‍ കണ്ട ജ്യോതി സിംഗിനെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചു.

താങ്കളുടെ വൈക്ളബ്യം എനിക്ക് മനസിലാകുന്നുണ്ട്. സംഘ പരിവാറിന്റെ അടുത്ത കാലത്തുണ്ടായ സ്ത്രീ വിരുദ്ധ നിലപാടുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്, മുകേഷ് സിംഗിന്റെ സ്ത്രീ വിരുദ്ധ നിലപാടുമെന്നാണതിന്റെ കാരണം.

kaalidaasan said...

>>> Whatever he said in court was heard. Nothing more, unless the court wants us to hear.<<<

Us എന്ന വിക്ഷയില്‍ എന്നെ ഉള്‍പ്പെടുത്തേണ്ട. ഇന്‍ഡ്യന്‍ കോടതികളോട് എനിക്ക് അത്ര ബഹുമാനവും തോന്നുന്നില്ല. മുകേഷ് സിംഗിന്റെ അപ്പീലുകള്‍  ഇനി പതിറ്റാണ്ടുകളോളം പല കോടതികളില്‍ കയറി ഇറങ്ങി ഇന്‍ഡ്യക്കാരെ ഇളിഭ്യരാക്കി കൊണ്ടിരിക്കും. അതിന്റെ മഹത്വം എനിക്ക് കേള്‍ക്കണമെന്നുമില്ല.

താങ്കള്‍ക്ക് കേള്‍ക്കേണ്ടെങ്കില്‍ ചെവി പൊത്തി പിടിച്ചോളൂ. കേള്‍ക്കേണ്ടവര്‍ കേട്ടുകൊള്ളട്ടെ. ഇന്‍ഡ്യന്‍ നീതി പീഠവും ഇന്‍ഡ്യന്‍ സര്‍ക്കാരും ജനപ്രതിനിധികളും നിരോധിച്ചതുകൊണ്ട് ഇപ്പോള്‍ ലോകം മുഴുവന്‍ ഈ നീചന്‍  പറയുന്നത് കേള്‍ക്കുന്നുണ്ട്. പത്തു ലക്ഷത്തിന്റെ കോട്ടിട്ട് ഏതോ ചായക്കടക്കാരന്‍ മൂടി വയ്ക്കാന്‍ ശ്രമിച്ചതുകൊണ്ട് പ്രത്യേക ഫലവുമില്ല. ഇന്‍ഡ്യയില്‍ തന്നെ രണ്ടിടത്ത് പരസ്യമായി ഈ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

kaalidaasan said...

>>> It is Kalidasan's party's govt, non-arshabharatha secular govt which allowed the journo-criminal meeting! And how cunning is Kalidasan to hide it!<<<

എന്റെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ അനുമതി കൊടുത്തിട്ടില്ല.

മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ ഈ അഭിമുഖത്തിന്, അനുമതി കൊടുത്തത് പൂര്‍ണ്ണമായും ശരിയാണെന്നതാണെന്റെ നിലപാട്.

ഇന്‍ഡ്യയുടെ ദേശീയ ചാനല്‍ തന്നെ ഈ documentary പ്രദര്‍ശിപ്പിക്കണമെന്നാണെന്റെ അഭിപ്രായം.

kaalidaasan said...

മുക്കുവന്‍,

എന്റെ കയ്യില്‍ ഈ documentary മുഴുവനായി ഉണ്ട്. 900 MB ഉള്ളതുകൊണ്ട് ഒന്നായി ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് മുകേഷ സിംഗുന്റെയും  അദ്ദേഹത്തിന്റെ വക്കീലിന്റെയും സ്ത്രീ വിരുദ്ധ നിലപാടുകള്‍ മാത്രമേ edit ചെയ്ത് ഇടാന്‍ കഴിഞ്ഞുള്ളു.

ഇതില്‍ ഇന്‍ഡ്യക്ക് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടെന്ന് ഞാന്‍ കണ്ടില്ല. ചില ഇന്‍ഡ്യക്കാര്‍ക്ക് നാണക്കേടുക്കുന്ന പലതുമുണ്ട്. എന്തുകൊണ്ട് ജ്യോതി സിംഗിനെ കൊലപ്പെടുത്തി എന്നതിന്റെ കാരണങ്ങളാണിതില്‍ കൊലപാതകി വിവരിക്കുന്നത്. അന്ന് രാവിലെ മുതല്‍ അയാളും മറ്റ് കൊലപാതകികളും എന്തൊക്കെ ചെയ്തു എന്നതിന്റെ മുഴുവന്‍ വിവരണവും ഉണ്ട്.

താങ്കളിവിടെ എഴുതിയതുപോലെ ഇന്‍ഡ്യന്‍ സമൂഹത്തെ ബാധിച്ചിട്ടുള്ള രോഗം അംഗീകരിക്കാന്‍ ഇവിടത്തെ അധികാരി വര്‍ഗ്ഗത്തിനു ബുദ്ധിമുട്ടുണ്ട്. അതിനുള്ള മനസുമില്ല. അതുകൊണ്ട് ഇതിനു ചികിത്സയും പ്രതീക്ഷിക്കേണ്ട. എല്ലാവര്‍ക്കും സ്വന്തം  പേരു തുന്നിയ പത്തു ലക്ഷത്തിന്റെ കോട്ടുമിട്ട് ഇതൊക്കെ മൂടി വയ്ക്കാം.