Sunday 11 January 2015

ചരിത്രം ആവര്‍ത്തിക്കുന്നു.



ലോകം ഇന്ന് ഒരപ്രഖ്യാപിത യുദ്ധത്തിന്റെ നടുവിലാണ്.  വേണമെങ്കില്‍ അതിനെ മൂന്നാം  ലോക മഹായുദ്ധമെന്നു വിളിക്കാം. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ പക്ഷെ രാജ്യങ്ങള്‍ രണ്ടു ചേരികൾ  ആയി  നിന്ന് ചെയ്ത യുദ്ധങ്ങളായിരുന്നു. ഇന്ന്  പക്ഷെ അതല്ല അവസ്ഥ. പടിഞ്ഞാറന്‍ രാജ്യങ്ങളും  ഇസ്ലാമും തമ്മിലാണിപ്പോഴത്തെ  യുദ്ധം. ഇസ്ലാമിന്റെ ചേരിയില്‍ പ്രത്യക്ഷമായി രാജ്യങ്ങളൊന്നുമില്ല. മുസ്ലിം രാജ്യങ്ങളിലെ അനേകം മുസ്ലിം സംഘടനകളാണിതില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ എതിരാളികള്‍. ഏതെങ്കിലും രാജ്യമോ ഒരു പറ്റം രാജ്യങ്ങളോ ആയിരുന്നെങ്കില്‍ ഈ യുദ്ധത്തിന്, എളുപ്പത്തില്‍ തീരുമാനം ഉണ്ടാകുമായിരുന്നു. പക്ഷെ അങ്ങനെ ഒന്ന് ഇല്ലാത്തതുകൊണ്ട് ഈ യുദ്ധം അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല.

 തങ്ങള്‍ ഇസ്ലാമിനെതിരെ അല്ല എന്ന ഭംഗി വാക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പറയുന്നുണ്ടെങ്കിലും, ശരി അതു തന്നെയാണ്. ഇസ്ലാമിക ഭീകരത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്നു. ഇന്ന് ലോകത്തിന്റെ മുന്നില്‍ ഇസ്ലാം എന്നു പറഞ്ഞാല്‍ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖയിദ, താലിബന്‍, ബോക്കൊ ഹറാം, അല്‍ ശബാബ് തുടങ്ങിയ അസംഖ്യം ഭീകര സംഘടനകളാണെന്നത് ചരിത്രത്തിന്റെ നിയോഗമായി കരുതാം.

സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ സംഘടനകല്‍ ചെയ്യുന്നതൊക്കെ 1400 വര്‍ഷങ്ങള്‍ മുന്നെ മുസ്ലിം പ്രവാചകന്‍ മൊഹമ്മദ്  ചെയ്തതിന്റെ ആധുനിക രൂപമാണെന്നു മനസിലാകും.

1400 വര്‍ഷം മുന്നെ, താന്‍ തന്റെ ദൈവം അയ അള്ള അയച്ച പ്രവാചകന്‍ ആണെന്ന് അവകാശപ്പെട്ടുകൊണ്ട്, ഒരു സൈന്യത്തെ സംഘടിപ്പിച്ച് മൊഹമ്മദ് യുദ്ധം ചെയ്ത്, അറേബ്യയില്‍ അധികാരം പിടിച്ചടക്കി. അന്ന് അവിടെ ഉണ്ടായിരുന്ന മറ്റ മത വിശ്വാസങ്ങളൊക്കെ നിരോധിച്ചു.  ഇന്നും അറേബ്യയിലെ പൌരന്മാര്‍ക്ക് ഇസ്ലാം അല്ലാതെ മറ്റൊരു മത വിശ്വാസവും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമില്ല. മറ്റ് മുസ്ലിം രാജ്യങ്ങളിലും അവസ്ഥ മറ്റൊന്നല്ല. സ്വീകരിച്ചാല്‍ വധശിക്ഷയാണു നല്‍കുന്നതും. മൊഹമ്മദിന്റെ  കാലത്ത് അറേബ്യയില്‍ മറ്റ് മത വിശ്വാസികള്‍  ആരാധിച്ചിരുന്ന വിഗ്രഹങ്ങളൊക്കെ അദ്ദേഹം തച്ചുടച്ചു. താലിബാന്‍ ബുദ്ധ വിഗ്രഹങ്ങള്‍ പീരങ്കി ഉപയോഗിച്ച് തകര്‍ത്തു തരിപ്പണമാക്കി, തങ്ങള്‍ മുസ്ലിം പ്രവാചകന്റെ ശരിക്കുള്ള പിന്‍ഗാമികളാണെന്ന് തെളിയിച്ചു. ഇപ്പോള്‍ ഇറാക്കിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുസ്ലിം ഭീകര സംഘടന ക്രൈസ്തവ ആരാധനാലയങ്ങളും അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങളും അതു പോലെ തകര്‍ക്കുന്നു.



മൊഹമ്മദ് അറേബ്യ പിടിച്ചടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ക്രൈസ്തവ യഹൂദ ഗോത്രങ്ങളെ ഒക്കെ ആക്രമിച്ച് പുരുഷന്‍മാരെ വധിക്കുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്തിരുന്നു. മൊഹമ്മദും അനുയായികളും അവരെ വീതിച്ചെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെ അവകാശം സ്ഥാപിച്ച സ്ത്രീകളെ അനുഭവിക്കാന്‍ മൊഹമ്മദിന്, അദ്ദേഹത്തിന്റെ  ദൈവമായ അള്ള പ്രത്യേക അനുവാദവും നല്‍കിയിരുന്നു.

O Prophet (Muhammad)!  Verily, We have made lawful to you:  your wives to whom you have paid their dowers; and those whom your right hand possesses out of the prisoners of war whom Allâh has assigned to you; and daughters of your paternal uncles and aunts and daughters of your maternal uncles and aunts who migrated (from Makkah) with you; and any believing woman who dedicates her soul to the Prophet if the Prophet wishes to wed her.  This is only for you and not for the Believers (at large).  We know what We have appointed for them as to their wives and the captives whom their right hands possess in order that there should be no difficulty for you.  And Allâh is Most Forgiving, Most Merciful.  (Qur’an 33:50)

മൊഹമ്മദിനെ നിന്ദിക്കുന്നവര്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് മുസ്ലിം വേദ പുസ്തകത്തില്‍ വളരെ വ്യക്തമായി  നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Qur'an (33:57) - "Lo! those who malign Allah and His messenger, Allah hath cursed them in this world and the Hereafter, and hath prepared for them the doom of the disdained"

കേരളത്തില്‍ ഒരു കോളേജദ്ധ്യാപകന്‍ അത് ചെയ്തു എന്നാരോപിച്ച് ഇസ്ലാമിക ഭീകരര്‍ അദ്ദേഹത്തിനു കുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷ നല്‍കി.  കഴിഞ്ഞ  ആഴ്ച്ച പാരീസിലും അതാവര്‍ത്തിച്ചു. മുസ്ലിം പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച ഒരു മാദ്ധ്യമത്തിന്റെ പ്രവര്‍ത്തകരെ വധിച്ച് മൊഹമ്മദിന്റെ യഥാര്‍ത്ഥ അനുയായികള്‍ പകരം വീട്ടി.



1400 വര്‍ഷങ്ങള്‍ മുന്നെ മൊഹമ്മദ് സ്ഥാപിച്ച പുതിയ മതത്തിന്റെ അനുയായികള്‍  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചെയ്ത കാര്യങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇസ്ലാമിക ഭീകര സംഘടനകളും ചെയ്യുന്നുള്ളു. തന്റെ പുതിയ മതത്തില്‍ ചേരാത്തവരെ ഒക്കെ മൊഹമ്മദ് കാഫിര്‍ എന്നു മുദ്ര കുത്തി പീഢിപ്പിച്ചു. കൊന്നൊടുക്കി. . മൊഹമ്മദ് ക്രിസ്ത്യാനികളെയും യഹൂദരെയും പൊത്തകത്തിലെ ആളുകളെന്നു വിളിച്ച് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു.  ഇസ്ലാമിനു കീഴ്പ്പെടുന്നതു വരെ പ്രത്യേക നികുതി കൊടുത്ത് രണ്ടാം തരം പൌരന്മരായി ജീവിക്കാനുള്ള ഔദാര്യം മൊഹമ്മദ് നല്‍കിയപ്പോള്‍, ഇന്നത്തെ ഭീകര മുസ്ലിങ്ങള്‍ അതുപോലും ചെയ്യുന്നില്ല. ഒന്നുകില്‍ തങ്ങളുടെ ഇസ്ലാമില്‍ ചേരുക, അല്ലെങ്കില്‍ രാജ്യം വിടുക. ഇതു രണ്ടുമല്ലെങ്കില്‍ വാളിനിരയാകുക. ഇതാണവരുടെ നിലപാട്.

അറേബ്യയിലെ കാട്ടറബികള്‍ ആരാധിച്ചിരുന്ന അനേകം ദൈവങ്ങളില്‍ ഒന്നു  മാത്രമായിരുന്ന അള്ള എന്ന ചാന്ദ്ര ദൈവത്തെ  മമോദീസാ മുക്കി, യഹൂദ ക്രൈസ്തവ ദൈവമാക്കി അവതരിപ്പിച്ച്, കാട്ടറബികളുടെ കട്ടു നീതി അടിസ്ഥാനപ്രമാണമാക്കി രൂപപ്പെടുത്തിയതായിരുന്നു ഇസ്ലാം എന്ന പുതിയ മതം. മൊഹമ്മദിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ തോന്നലുകളും നിര്‍ദ്ദേശങ്ങളുമൊക്കെ ക്രോഡീകരിച്ചതാണ്, കുര്‍ആന്‍ എന്ന മുസ്ലിം വേദ പുസ്തകം. ലോകാവസാനം വരെ വള്ളി പുള്ളി മാറ്റാതെ പിന്തുടരേണ്ടതാണെന്ന  നിബന്ധന ഉള്ളതുകൊണ്ട്, അതിലെ പല നിര്‍ദ്ദേശങ്ങളും അക്ഷരം പ്രതി അദ്ദേഹത്തിന്റെ   അനുയായികള്‍  നടപ്പിലാക്കുന്നു. അതാണിപ്പോള്‍ ലോകം മുഴുവന്‍ കാണുന്നത്.

അതിന്റെ ഏറ്റവും പുതിയ പതിപ്പാണിപ്പോള്‍ ഫ്രാന്‍സില്‍ നടന്നത്. മുസ്ലിം പ്രവാചകനെ കഥാപാത്രമാക്കി ആക്ഷേപഹാസ്യ ചിത്രം വരച്ചവരെ കൊലപ്പെടുത്തി, ഇസ്ലാമിന്റെയും മുസ്ലിം പ്രവാചകന്റെയും അഭിമാനം കാത്തു എന്നാണ്, ഈ ഭീകരര്‍ അവകാശപ്പെട്ടത് . മുഖം പുറത്ത് കാണിച്ച് ഈ ഭീകര പ്രവര്‍ത്തി ചെയ്യാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ല. മുഖം മൂടി ധരിച്ച് കൊലപാതകം നടത്തി മോഷ്ടിച്ചെടുത്ത കാറില്‍ രക്ഷപ്പെട്ടു. പക്ഷെ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമെന്ന് അവര്‍ വിശ്വസിച്ച ഹൂറികളുടെ അടുത്തേക്കു തന്നെ അവര്‍ പോയി. ഈ പ്രവര്‍ത്തി വഴി അവര്‍ മൊഹമ്മദിന്റെയോ ഇസ്ലാമിന്റെയോ അഭിമാനം സംരക്ഷിച്ചൊന്നുമില്ല. മൊഹമ്മദിനെയും ഇസ്ലാമിനെയും കൂടുതല്‍ നാണം കുടുത്തി. പതിവു പോലെ മുഖം മൂടി ധരിച്ച മുസ്ലിങ്ങള്‍ ഇപ്പോഴും പറയും, ഇവര്‍ മുസ്ലിങ്ങളല്ല. ഇവര്‍ ചെയ്തത് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്നൊക്കെ. ഈ മുസ്ലിങ്ങളോട് സഹതപിക്കുക.

കുറച്ച് നാളുകള്‍ക്ക് മുന്നെ ഓസ്ട്രേലിയയിലെ സിഡ്‌നിയിലും  ഒരിസ്ലാമിക ഭീകരന്‍ ഒരു ചായക്കടയില്‍ കുറച്ചു പേരെ ബന്ധികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. രണ്ടു ബന്ധികളെ കൊലപ്പെടുത്തിയെങ്കിലും ഈ മാന്യ ദേഹവും അള്ള നല്‍കുമെന്നു വിശ്വസിച്ച ഹൂറികളെ തേടി സ്വര്‍ഗ്ഗത്തിലേക്ക് പോയി.

ഈ ഭീകരന്റെ ചരിത്രം പ്രത്യേകം പരിഗണന അര്‍ഹിക്കുന്നുണ്ട്. ഇറാനിലെ ഇസ്ലാമിക ഭരണ കൂടം പീഢിപ്പിക്കുന്ന മിത വാദ മുസ്ലിമെന്ന നാട്യത്തിലാണിദ്ദേഹം ഇറാനില്‍ നിന്നും ഓടിപ്പോയി ഓസ്ട്രേലിയയില്‍ അഭയം തേടിയത്.  ഇപ്പോള്‍ ആ കള്ളക്കളി മറ്റുള്ളവര്‍ക്ക് ബോധ്യമാകുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ സ്വാതന്ത്ര്യമില്ല എന്നും പറഞ്ഞാണ്, മുസ്ലിങ്ങള്‍ മതേതര രാജ്യങ്ങളായ പടിഞ്ഞാറന്‍ നാടുകളിലേക്ക് കുടിയേറുന്നത്. ഇവര്‍ പറയുന്ന കള്ളക്കഥകള്‍ വിശ്വസിച്ച് ആ രാജ്യങ്ങള്‍ അവര്‍ക്ക് അഭയം നല്‍കുന്നു. പക്ഷെ ഈ കുടിയേറ്റങ്ങള്‍ക്കൊക്കെ വ്യക്തമായ അജണ്ട ഉണ്ടായിരുന്നു എന്നൊക്കെ ഇപ്പോള്‍ അവര്‍ക്ക് മനസിലായി വരുന്നുണ്ട്. മുസ്ലിം കുടിയേറ്റത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ യൂറോപ്പില്‍ ശക്തി പ്രാപിക്കുന്നു. 



പാരീസില്‍ 16 പേരെ വധിച്ച ഇസ്ലാമിക ഭീകരര്‍ അല്‍ ഖയിദയുടെ ആളുകളാണ്. ഇതുകൊണ്ട് അവര്‍ എന്തു നേടുന്നു എന്നത് പ്രസക്തമായ വിഷയമാണ്. ഇസ്ലാമിനെയും മുസ്ലിം പ്രവാചകനെയും സംരക്ഷിക്കുന്നു എന്നാണെങ്കില്‍ അവര്‍ക്ക് പൂര്‍ണ്ണമായും തെറ്റിപ്പോയി. ഇതുപോലെ ആരെങ്കിലും സംരക്ഷിച്ചാലേ ഇസ്ലാം നിലനില്‍ക്കൂ എങ്കില്‍ ഈ വികല തത്വശാസ്ത്രം അധിക കാലം നിലനില്‍ക്കാന്‍ സാധ്യത ഇല്ല. ഇസ്ലാമിക ലോകത്തെ പ്രബല രാജ്യങ്ങളായ അഫ്ഘാനിസ്ഥാനിലും പാകിസ്താനിലും ഇറാക്കിലും സിറിയയിലും ഇപ്പോള്‍ കടുത്ത യുദ്ധം നടക്കുകയാണ്. ഇസ്ലാമിന്റെ സുവര്‍ണ്ണയുഗം എന്നൊക്കെ മുസ്ലിങ്ങള്‍ അവകാശപ്പെടുന്ന കാലത്തെ തലസ്ഥാനങ്ങളായിരുന്നു ബാഗ്ദാദും ഡമാസ്കസും. അതിനു ചുറ്റുമുള്ള പ്രദേശങ്ങളൊക്കെ ഈ സുവര്‍ണ്ണ യുഗത്തിനു സക്ഷിയാണ്. അതൊക്കെ ഇനി ഒരായിരം വര്‍ഷം കഴിഞ്ഞാലും തിരികെ വരാത്ത വിധം ഇപ്പോള്‍ തന്നെ നശിച്ചു പോയി കഴിഞ്ഞു. ഇപ്പോള്‍ രൂപം ​കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സത്വം അത് ഒരുകാലത്തും ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്ന അവസ്ഥയിലേക്കെത്തിക്കുമെന്നു തീര്‍ച്ചയാണ്.

പാശ്ചാത്യ രാജ്യങ്ങളൊന്നും ഇനി അവിടെ നേരിട്ടൊരു യുദ്ധം ചെയ്യില്ല. മുസ്ലിങ്ങളേക്കൊണ്ട് പരസ്പരം യുദ്ധം ചെയ്യിച്ച് അതിനെ നശിപ്പിക്കുക എന്നതാണവരുടെ നയം. പാകിസ്താന്‍ തന്നെ അതിന്റെ ഉത്തമ ഉദാഹരണമാണ്. ഇത്രകാലം താലിബനെ സംരക്ഷിച്ച പാകിസ്താന്‍ ഭരണകൂടം ഇപ്പോള്‍ താലിബന്റെ പ്രധാനശത്രു ആയി മാറിയിരിക്കുന്നു. ഇനി അമേരിക്ക പാകിസ്ഥാന്‍ ഭരണ കൂടത്തേക്കൊണ്ട് താലിബാനെതിരെ യുദ്ധം ചെയ്യിക്കും. പാകിസ്താന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങളെ വധിക്കാന്‍ താലിബാന്‍  ആഹ്വാനം ചെയ്തു കഴിഞ്ഞു. സിറിയയില്‍ യുദ്ധം ചെയ്യുന്നത് മൂന്നു വിഭഗങ്ങളായി തിരിഞ്ഞിരിക്കുന്ന മുസ്ലിങ്ങളാണ്. ഇറാക്കിലും അതാണവസ്ഥ. അഫ്ഘാനിസ്ഥാനില്‍ രണ്ടു വിഭാഗം മുസ്ലിങ്ങള്‍ പരസ്പരം വെട്ടി ചാകുന്നു. ഇപ്പോള്‍ പാകിസ്ഥാനിലും അതാരംഭിച്ചു കഴിഞ്ഞു. പക്ഷെ മന്തന്മാരായ മുസ്ലിങ്ങള്‍ക്ക് അത് മനസിലാകില്ല. അതിനുള്ള വിവേകം അള്ളായുടെ അനുഗ്രഹം കൊണ്ട് അവര്‍ക്കുണ്ടാകാനും പോകുന്നില്ല. ഇവിടങ്ങളില്‍ മരിച്ച് വീഴുന്നവര്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണെന്ന ചിന്ത പോലും ഇവര്‍ക്കില്ല. പാലസ്തീനിലെ ഇസ്ലാമിക തീവ്ര സംഘടന ആയ ഹമാസിന്റെ സ്ഥാപക നേതാവിന്റെ മകന്‍ കുറച്ചു വര്‍ഷങ്ങള്‍ മുന്നെ പ്രവചിച്ചത് ഇതായിരുന്നു.


ഇത് ഒരു പരിധി വരെ ശരിയാണെന്നു തോന്നിപ്പിക്കുന്ന സംഭവഗതികളാണിപ്പോള്‍ അരങ്ങേറുന്നത്. 

പാരീസിലും സിഡ്‌നിയിലും ലണ്ടണിലും, മാഡ്രിഡിലും, ബോസ്റ്റണിലും, ന്യൂ യോര്‍ക്കിലുമൊക്കെ ഉണ്ടായ സംഭവങ്ങളെ  പാശ്ചാത്യ രാജ്യങ്ങള്‍ നിസാരമായി എടുക്കുമെന്നു തോന്നുന്നില്ല.  അവിടങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമാകും. മുസ്ലിങ്ങളില്‍ നിന്നു തന്നെ ഈ അഭിപ്രായം വരുന്നുണ്ട്. ഇപ്പോള്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുസ്ലിങ്ങള്‍ ഇനി കൂടുതല്‍ സംശയത്തിന്റെ നിഴലിലാകും. കൂടുതല്‍ കൂടുതല്‍ റെയിഡുകളും അറസ്റ്റുകളും ഉണ്ടാകും. ഇതു വരെ മതേതരമായി ചിന്തിച്ചിരുന്ന മറ്റുള്ളവര്‍ കടുത്ത നിലപാടുകള്‍ എടുക്കാന്‍ തുടങ്ങും. മുന്‍ ഓസ്ട്രേയിലന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് അത് പരസ്യമായി പറഞ്ഞു കഴിഞ്ഞു.

സിഡ്നി സംഭവം ഉണ്ടായപ്പോള്‍ തല മറച്ച് വസ്ത്രം ധരിച്ചിരുന്ന ഒരു മുസ്ലിം സ്ത്രീക്ക് അതഴിച്ചു മാറ്റി യാത്ര ചെയ്യേണ്ടി വന്നു.

A young Sydney woman, Rachael Jacobs, appears to have inspired the campaign after posting a moving Facebook status about her encounter with a Muslim woman earlier in the day.
"...and the (presumably) Muslim woman sitting next to me on the train silently removes her hijab," Ms Jacobs wrote.
"I ran after her at the trainstation. I said 'put it back on. I'll walk with u'. She started to cry and hugged me for about a minute - then walked off alone."

ഇന്‍ഡ്യയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. മതേതരരായി ചിന്തിച്ചിരുന്ന ഇന്‍ഡ്യയിലെ ഒരു വിഭാഗം ഹിന്ദുക്കള്‍ ബി ജെ പി യെ പിന്തുണച്ചതുകൊണ്ടാണ്, ബി ജെ പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചത്. മുസ്ലിം വിരോധം എന്ന ഒറ്റ അജണ്ടയിലാണീ ഹൈന്ദവ പാര്‍ട്ടി ഉണ്ടായതും ശക്തി പ്രാപിച്ചതും. ഗുജറാത്തില്‍ ആയിരക്കണക്കിനു മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന്, ഒത്താശ ചെയ്ത മോദിയാണിപ്പോള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയും. പാരീസില്‍ ഇസ്ലാമിക ഭീകരർ  നടത്തിയ  ഹീനതയെ അപലപിക്കുന്നതിനു പകരം അത് ചെയ്തവര്‍ക്ക് വന്‍ പ്രതിഫലം പ്രഖ്യാപിച്ച മുസ്ലിം നേതാക്കള്‍ വരെ ഇന്‍ഡ്യയില്‍ ഉണ്ട്.

അമേരിക്കയുടെ വികല നയങ്ങള്‍ ഇസ്ലാമിക ഭീകരത ശക്തി പ്രാപിക്കുന്നതില്‍ വളരെ ഏറെ സഹായിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ.  50 വര്‍ഷം മുന്നെ ഇന്‍ഡോനേഷ്യ, ഇറാന്‍, ഈജിപ്റ്റ്, സിറിയ, ഇറാക്ക്, പാല്സ്തീന്‍ തുടങ്ങിയ മൂസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളൊക്കെ തികച്ചും മതേതര സമൂഹങ്ങളായിരുന്നു. ഇവിടങ്ങളില്‍  ഉണ്ടായിരുന്ന ജന നേതാക്കള്‍ സമൂഹ്യ നീതിക്കു വേണ്ടിയും സ്തിതി സമത്വത്തിനു വേണ്ടിയും മതേതരത്തത്തിനു വേണ്ടിയും  ശ്രമിച്ചവരായിരുന്നു. ഇസ്ലാമിക  തീവ്രവാദത്തെ പടിക്കു പുറത്തു നിറുത്താനും ഇവര്‍ക്ക് സാധിച്ചിരുന്നു. പക്ഷെ അത് സൌദി അറേബ്യ ഭരിക്കുന്ന വഹാബുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അമേരിക്കയുടെ കമ്യൂണിസ്റ്റു വിരോധത്തെ വഹാബികള്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ ഉപയോഗപ്പെടുത്തി. മതേതര ഇസ്ലാമിക സമൂഹങ്ങളെ ഒക്കെ തീവ്ര ഇസ്ലാമിക സമൂഹങ്ങള്‍ ആക്കി മാറ്റാന്‍ ബില്യണ്‍ കണക്കിനു പെട്രോ ഡോളര്‍ അവര്‍ ചെലവഴിച്ചു. ഇന്‍ഡോനേഷ്യയിലെ സുകര്‍ണോ, അഫ്ഘാനിസ്ഥാനിലെ നജിബുള്ള , ഇറാക്കിലെ സദ്ദാം ഹുസൈന്‍, സിറിയയിലെ ബഷാര്‍  അല്‍ അസാദ്, ഈജിപ്റ്റിലെ ഹോസ്നി മുബാറക്ക് തുടങ്ങിയവരെ  പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളെ ഒക്കെ സഹായിച്ചത് സൌദി അറേബ്യയിലെ വഹാബികളാണ്. കമ്യൂണിസത്തെയും സോഷ്യലിസത്തെയും എതിര്‍ക്കുന്ന അമേരിക്കന്‍ ഭരണ കൂടങ്ങള്‍ ഇതിനു സകല പിന്തുണയും കൊടുത്തു. അമേരിക്കയുടെ കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് വിരോധം ഈ പ്രദേശങ്ങളെ ഒക്കെ ഇസ്ലാമിക ഭീകര പ്രദേശങ്ങളാക്കി മാറ്റി. അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള അമേരിക്കന്‍ വിരോധം ഇസ്ലാമിക ഭീകരര്‍  അതി സമര്‍ദ്ധമായി മുതലെടുത്തു. അതിനു സകല പിന്തുണയും ധനസഹായവും കൊടുത്ത പ്രസ്ഥാനമാണ്, സൌദി അറേബ്യയില്‍ രൂപം കൊണ്ട വഹാബിസം . ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരതയെ സഹായിക്കുന്നത് പാകിസ്താനും, സൌദി അറേബ്യയും, ഖത്തറും ആണ്. ഈ മൂന്നു രാജ്യങ്ങളെയും ഇന്നേറ്റവും കൂടുതല്‍ സഹായിക്കുന്നത് അമേരിക്കയും.  ഈ തീവ്ര പ്രസ്ഥാനങ്ങളൊക്കെ ഭീകര പ്രസ്ഥാനങ്ങളായി അമേരിക്കയുടെ താല്‍പ്പര്യങ്ങളെ എതിര്‍ക്കുമെന്ന് അവര്‍ കരുതിയില്ല. അത് മനസിലാക്കി  വന്നപ്പോഴേക്കും സമയം വൈകി. ഇനി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മുന്നില്‍  ഒരു വഴിയേ അവശേഷിക്കുന്നുള്ളു. ഇസ്ലാമിക രാജ്യങ്ങളെ കഴിയുന്നത്ര ശിഥിലമാക്കുക. അമേരിക്കയിലെ തീവ്ര ക്രൈസ്തവ വലതുപക്ഷം അതിനെ പിന്തുണക്കുമെന്നു തീര്‍ച്ചയാണ്. അതിനു ന്യായീകരണം നല്‍കുന്ന പ്രവര്‍ത്തികളാണിപ്പോള്‍ ഇസ്ലാമിക ഭീകരര്‍ ചെയ്തു കൂട്ടുന്നതൊക്കെയും.  


ഇന്ന് ലോകത്തുള്ള ഏത് തീവ്ര മുസ്ലിം പ്രസ്ഥാനങ്ങളുടെയും വേരുകള്‍  ചെന്നെത്തുന്നത്  അറേബ്യയിലെ വഹാബിസത്തില്‍ ആണ്. വഹാബിസത്തിന്റെ രാഷ്ട്രീയ മുഖമാണ്. സൌദി രാജകുടുംബം. ഇവര്‍ക്ക് ശരിക്കും ഇരട്ട മുഖമാണുള്ളത്. ഒരു വശത്ത് അമേരിക്ക എതിര്‍ക്കുന്ന ഇസ്ലാമിക ഭീകരതയെ സഹായിക്കുക. മറുവശത്ത് അമേരിക്കയുടെ സാമ്പത്തിക നയങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുക. അവര്‍ക്ക് കപ്പം കൊടുത്ത് സന്തോഷിപ്പിക്കുക. അതു വഴി അധികാരം നിലനിറുത്താനുള്ള സൈനിക സഹായം തരപ്പെടുത്തുക. അമേരിക്കന്‍ പിന്തുണ ഇല്ലാതായാല്‍ അടുത്ത നിമിഷം ഈ വഹാബി ഭരണ കൂടങ്ങള്‍ നിലം പൊത്തുമെന്നതില്‍ യാതൊരു സംശയവുമില്ല.

വഹാബിസത്തിന്റെ ചരിത്രം അല്‍പ്പം രസകരമാണ്. നാലാമത്തെ ഖലീഫ ആയിരുന്ന അലി, മൊഹമ്മദിന്റെ ഇഷ്ടഭാര്യ അയിശയെ പേടിച്ച് ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം ഇറാക്കിലെ ബസ്രയിലേക്കും പിന്നീട് കുഫയിലേക്കും  മാറ്റിയ ശേഷം ഇസ്ലാമിക സാമ്രാജ്യത്തിന്റെ സിരാകേന്ദ്രം ഇറാക്കും സിറിയയും ഒക്കെ ആയിരുന്നു.  ഇസ്ലാമിക ലോകത്തിന്റെ സിരാകേന്ദ്രം അറേബ്യയിലേക്ക് തിരികെ കൊണ്ടു വന്നത് വഹാബിസത്തിന്റെ സ്ഥാപകന്‍ ആയ അബ്ദുള്‍ വഹാബ് ആയിരുന്നു. മൊഹാമ്മദിനു മുന്നെ ഉണ്ടായിരുന്ന കാലത്തേതുപോലെ പല ഗോത്രങ്ങളുടെ സ്വയം ഭരണമായിരുന്നു മണലാരണ്യം ആയിരുന്ന അറേബ്യയില്‍ അബ്ദുള്‍ വഹാബിന്റെ കാലത്തും. ചെറിയ ഒരു ഗോത്രത്തിന്റെ തലവന്‍ ആയിരുന്ന മൊഹമ്മദ് ബിന്‍ സൌദും ആയി അദ്ദേഹം ഒരു സഖ്യമുണ്ടാക്കി. അതുപ്രകാരം ഭരണാധികാരം സൌദിനും, മതാധികാരം വഹാബിനും ആയി തീര്‍ന്നു. ചെറിയ ഗോത്രനേതാവിന്റെ സ്ഥാനത്തു നിന്നും മറ്റ് ഗോത്രങ്ങളെ  മുസ്ലിം പ്രവാചകന്‍ പണ്ട് പിടിച്ചടക്കിയതുപോലെ വഹാബും സൌദും ചേര്‍ന്ന് അറേബ്യയിലെ അന്നുണ്ടായിരുന ഗോത്ര വര്‍ഗങ്ങളെ ഒക്കെ കീഴടക്കി. സൌദി അറേബ്യ എന്ന രാജ്യം  ഇവര്‍ രണ്ടു പേരം ​ചേര്‍ന്ന് സ്ഥാപിച്ചു. . അബ്ദുള്‍ വഹാബ് അവകാശപ്പെട്ടത് ഇസ്ലാമിനെ മൊഹമ്മദിന്റെ കാലത്തേതുപോലെ അറേബ്യയില്‍ നടപ്പിലാക്കുന്നു  എന്നായിരുന്നു. ഇന്നും അതാണവിടെ നിലനില്‍ക്കുന്നത്. 

അബ്ദുല്‍ വഹാബിന്, ഒരു ഇന്‍ഡ്യന്‍ പതിപ്പു കൂടി ഉണ്ട്. മുഘള്‍ ഭരണ കാലത്ത് ഇന്‍ഡ്യയിലും പരിശുദ്ധ ഇസ്ലാം നടപ്പിലാക്കാന്‍ ശ്രമിച്ച ഷാ വലിയുള്ള. മുഘള്‍ ഭരണത്തിനെതിരെ മറാത്ത പ്രക്ഷോഭം ഉണ്ടായപ്പോള്‍ അഫ്ഘാന്‍ രാജാവിനോട് ഇന്‍ഡ്യ ആക്രമിച്ച് കീഴടക്കാന്‍ ആവശ്യപ്പെട്ട മഹാനും കൂടെ ആണദ്ദേഹം.

വഹാബിസം ഏറ്റവും കര്‍ക്കശമായ ഇസ്ലാമിക വിഭാഗമാണ്. കുര്‍ആന്‍ മാത്രമാണവരുടെ ഭരണ ഘടന. ഈ വഹാബിസം സ്ത്രീകളെ മൂന്നാം കിട പൌരന്മാരായി കണക്കാക്കുന്നു. മുഖം കൂടി മൂടുന്ന പര്‍ദ്ദ ഇടാതെ സ്ത്രീക്ക് പുറത്തിറങ്ങാന്‍ ആകില്ല. രക്തബന്ധമുള്ള പുരുഷനൊപ്പം മാത്രമേ വഹാബിസത്തില്‍ സ്ത്രീക്ക് സഞ്ചാര സ്വാതന്ത്ര്യമുള്ളു. മറ്റ് മത വിശ്വാസങ്ങള്‍ ഈ ഭരണത്തില്‍ അനുവദിക്കപ്പെടുന്നില്ല. മതം ഉപേക്ഷിച്ചാല്‍ മരണ  ശിക്ഷയാണു വിധിക്കുക. ബലാല്‍ സംഗം ചെയ്യപ്പെടുന്ന ഇരയെ ശിക്ഷിക്കുന്ന ഏക വ്യവസ്ഥിതി  വഹാബിസം മാത്രമാണ്. ഈ വ്യവസ്ഥിതിയില്‍ മതസ്വാതന്ത്ര്യം പോലെ തന്നെ രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിക്കപ്പെടുന്നില്ല. സിനിമ പോലുള്ള കലാരൂപങ്ങള്‍ നിഷിദ്ധമാണവിടെ. മുസ്ലിം പ്രാര്‍ത്ഥനാ സമയത്ത് എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്ന കര്‍ശന നിയമം അവിടെ ഉണ്ട്.  ശിരഛേദം ചെയ്യുക, കൈയ്യും കാലും വെട്ടുക, പരസ്യമായി ചാട്ടവാറിനടിക്കുക, എന്നൊക്കെ ഉള്ള കിരാത ശിക്ഷാരീതികളാണവിടെ നിലവിലുള്ളത്. പുരോഗമന ആശയങ്ങളോടും,  മറ്റ് മത വിശ്വാസങ്ങളോടും, ഇസ്ലാമിലെ തന്നെ മറ്റ് വിഭാഗങ്ങളായ ഷിയ അഹമ്മദി തുടങ്ങിയവയോടും ഉള്ള അസഹിഷ്ണുത, തുടങ്ങിയവ ഇതിന്റെ മുഖ മുദ്രയും ആണ്.  ഇതും, മൊഹമ്മദിന്റെ കാലത്തെ കാട്ടറബികളുടെ ഗോത്രനീതിയും,  ലോകാവസാനം വരെ മുസ്ലിങ്ങള്‍ പിന്തുടരേണ്ടതാണെന്ന് അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിച്ച് ശരിയ എന്ന നിയമത്തിന്റെ ഭഗമാക്കിയതും ആണെന്നതാണു സത്യം.

സൌദി അറേബ്യയിലെ വഹാബിസം അതേ രീതിയില്‍ താലിബന്‍ അഫ്ഘാനിസ്താനില്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ നടപ്പിലാക്കി. പിന്നീട് ഇതിനെ കാണാനാവുന്നത് ഏറ്റവും പുതിയ ഇസ്ലാമിക സ്റ്റേറ്റ് എന്ന പ്രതിഭാസത്തിലാണ്. ഇസ്ലാമിലെ പ്രബല തീവ്ര ഭീകര പ്രസ്ഥാനങ്ങളായ താലിബാന്‍,  അല്‍ ഖയിദ, ബോക്കോ ഹറാം തുടങ്ങിയവയൊക്കെ പിന്തുടരുന്നതും  സൌദി വഹാബിസം തന്നെയാണ്.

കഴിഞ്ഞ നാലു ദശകങ്ങളില്‍ ലോകത്താകെ ഒരു കോടി മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ്, അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പകുതിയില്‍ അധികവും കൊല്ലപ്പെട്ടത് ഇസ്ലാമിക ഭീകരരുടെ കൈ കൊണ്ടാണ്. ബാക്കി പാശ്ചാത്യ ശക്തികള്‍ നടത്തുന്ന യുദ്ധങ്ങളിലും. ഇത് അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്ന ലക്ഷണമില്ല.

പാരീസില്‍ നടത്തിയ ഭീകര ആക്രമണത്തില്‍ ഇതു വരെ കാണാത്ത ഒന്നു കൂടി ഉണ്ട്. ഒരു സ്ത്രീ ഭീകര കൂടി ഇതിന്റെ ഭാഗമായിരിക്കുന്നു.

Mug shot of Hayat Boumeddiene

കൊച്ചു പെണ്‍കുട്ടികളുടെ ദേഹത്ത് ബോംബ് വച്ചു കെട്ടി വിട്ട് ജനങ്ങളുടെ കൊല്ലുന്നതൊക്കെ ഇസ്ലാമിക ഭീകരര്‍ സാധാരണ ചെയ്യുന്ന പ്രവര്‍ത്തി ആണെങ്കിലും ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ ഒരു മുസ്ലിം സ്ത്രീ ജിഹാദി പങ്കെടുക്കുന്നത് ആദ്യമാണെന്നു തോന്നുന്നു.

ഇപ്പോള്‍ പാകിസ്താന്‍ മുതല്‍ ആഫ്രിക്ക വരെ ഉള്ള ഇസ്ലാമിക പ്രദേശങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നു പറയാം. ഭൂരിഭാഗവും  യാതൊരു ഭാവിയുമില്ലാത്ത പാഴ്ഭൂമികളാണ്. അവിടങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനതയുടെ മേല്‍ നിയന്ത്രണമില്ല. യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മിലിഷ്യകളെന്നു വിളിക്കാവുന്ന ഭീകര സംഘടനകളോ, Terrorist Theocracy  എന്നു വിളിക്കാവുന്ന ഭരണ സംവിധാനമോ ആണ്. എണ്ണപ്പണത്തിന്റെ പുളപ്പുള്ള കുറച്ച് തുരുത്തുകള്‍ ഈ Terrorist Theocracy യുടെ ഉദാഹരണങ്ങളാണ്.

ഇസ്ലാമിക ജീര്‍ണ്ണതയില്‍ നിന്ന് അല്‍പ്പം മാറി ചിന്തിച്ച രാജ്യമായിരുന്നു തുര്‍ക്കി.ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതന ശേഷം അധികാരത്തില്‍ വന്ന മുസ്തഫ കെമാല്‍ അതാ തുര്‍ക്ക് പുരോഗമന ചിന്താഗതി ഉള്ള ഭരണാധികാരി ആയിരുന്നു. അദ്ദേഹം ഇസ്ലാമിക കലിഫേറ്റിനെ പടിയടച്ച് പിണ്ഡം വച്ചു. മതത്തെ ഭരണ കൂടത്തില്‍ നിന്നും പൊതു സ്ഥലത്തു നിന്നും മാറ്റി നിറുത്തി അദ്ദേഹം തുര്‍ക്കിയെ പുരോഗതിയിലേക്ക് നയിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്നെ മുസ്ലിങ്ങള്‍ പിടിച്ചടക്കി മോസ്ക് ആക്കി മാറ്റിയ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹേജിയ സോഫിയ കതീഡ്രല്‍ അദ്ദേഹം ഒരു മ്യൂസിയം ആക്കി മാറ്റി. പക്ഷെ ഇപ്പോഴത്തെ തുര്‍ക്കി ഭരണ കര്‍ത്താക്കള്‍ തുര്‍ക്കിയെ വീണ്ടും അന്ധകാര യുഗത്തിലേക്ക് നയിക്കാനാണു ശ്രമിക്കുന്നത്. കൂടെ യൂറോപ്യന്‍ യൂണിയനില്‍ കയറി പറ്റി യൂറോപ്പിനെ ഇസ്ലാമിക വത്കരിക്കാന്‍ ആണവര്‍ സ്വപ്നം കാണുന്നത്. അവരുടെ ശ്രമം വിജയം വരിക്കുമോ എന്ന് കാത്തിരുന്നു കാണാം. പാരീസില്‍ ഉണ്ടായ ഭീകരാക്രമണം ഈ സ്വപ്നത്തെ തല്ലിക്കെടുത്താനാണു സാധ്യത.

ഇസ്ലാമിക ഭീകരതയുടെ നയം വളരെ വ്യക്തമാണ്. മറ്റൊരു സംസ്കാരമോ തത്വശാസ്ത്രമോ മത വിശ്വാസമോ ആയി അതിനു യോജിച്ചു പോകാന്‍ ആകില്ല. അതുകൊണ്ട് അതൊക്കെ പിന്തുടരുന്ന എല്ലാറ്റിനെയും അവര്‍ എതിര്‍ക്കും. നശിപ്പിക്കും. പല്ലിനു പല്ല്, എന്ന കാട്ടു നീതി നല്ല നയമല്ല. പക്ഷെ ഒരു ഭീകര ജന്തുവിന്റെ മുന്നില്‍ എന്തു ചെയ്യാന്‍ ആകും. അത് നമ്മെ നശിപ്പിക്കുന്നതിനു മുന്നെ അതിനെ നശിപ്പിക്കുക. മരിച്ചുപോയി സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന ഹൂറികളെ സ്വപ്നം കാണുന്നവര്‍ക്ക് ജീവിക്കണമെന്ന ആഗ്രഹം ഉണ്ടാകില്ല. പക്ഷെ മറ്റുള്ളവര്‍ അങ്ങനെ അല്ലല്ലൊ.