Monday 24 September 2012

മഹാനടന്, ആദരാഞ്ജലികള്‍






മലയാളത്തിന്റെ മഹാനടന്, ആദരാഞ്ജലികള്‍







ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ക്രൂശിച്ചവരൊക്കെ  മുഖം മൂടി അണിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.




കാപട്യം നമ്പര്‍ ഒന്ന്.


മലയാള സിനിമ ഉള്ളിടത്തോളം കാലവും മലയാള ഭാഷ സംസാരിക്കുന്നിത്തോളം കാലവും തിലകന്‍ അനുസ്മരിക്കപ്പെടുമെന്നു നടന്‍ മമ്മൂട്ടി. പ്രതിഭയുള്ള നടനായിരുന്നു തിലകനെന്നു പറയുന്നത് വെറും ഉപചാരമായി പോകും. തന്റെയും തന്റെ മകന്റെയും അപ്പൂപ്പനായി തിലകന്‍ അഭിനയിച്ചു. സിനിമയില്‍ വന്ന കാലം മുതല്‍ തനിക്ക് അടുത്തു പരിചയം ഉണ്ടായിരുന്ന വ്യക്തിയാണു തിലകനെന്നും മമ്മൂട്ടി അനുസ്മരിച്ചു.  

കാപട്യം നമ്പര്‍ രണ്ട്.

തിലകന്റെ വേര്‍പാട് കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടതു പോലെ വേദനിപ്പിക്കുന്നുവെന്നു നടന്‍ മോഹന്‍ലാല്‍.താന്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍മാരില്‍ ഒരാളായിരുന്നു തിലകനെന്നു മോഹന്‍ ലാല്‍ അനുസ്മരിച്ചു. തന്റെ അമ്മയുടെ രോഗവിവരങ്ങള്‍ അറിയാന്‍ ഇടയ്ക്കു വിളിക്കുമായിരുന്നു. ഒരു ചടങ്ങിനിടെയാണ് അവസാനമായി കണ്ടത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു വിദൂരസ്ഥലത്താണെന്നും സംസ്കാര ചടങ്ങിനെത്താന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.തിലകനുമായുള്ള വഴക്ക് കുടുംബത്തിലെ വഴക്കു പോലെയേ കണ്ടിട്ടുള്ളെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

കാപട്യം നമ്പര്‍ മൂന്ന്.

തിലകന്‍ എന്ന മഹാനടന്‍ മരിച്ചെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നു നടന്‍ ദിലീപ്. ഇന്ത്യന്‍ സിനിമയിലെ എറ്റവും മികച്ച നടന്‍മാരില്‍ മുന്‍പന്തിയിലുള്ളയാളാണ് തിലകനെന്ന് ദിലീപ് അനുസ്മരിച്ചു. അദ്ദേഹത്തിനൊപ്പം പല സിനിമകളിലും അഭിനയിച്ചു. മകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദിലീപ് പറഞ്ഞു. തനിക്ക് ഏറ്റവും കൂടുതല്‍ ബഹുമാനവും സ്നേഹവും ഉള്ള നടനായിരുന്നു. വളരെയധികം അനുഭവജ്ഞാനമുള്ള   ആളായിരുന്നു തിലകനെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

കാപട്യം നമ്പര്‍ നാല്.

എനിക്ക് ഏതെങ്കിലും ഒരു നടനോട് അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് തിലകന്‍ മാത്രമാണെന്ന് ഇന്നസെന്റ്. അമ്പതു വര്‍ഷം മുന്‍പേ തന്നെ തിലകനുമായി പരിചയമുണ്ടായിരുന്നു. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഖമുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.


ചലച്രിത്ര രംഗത്തുള്ള ഒരാള്‍ മാത്രം സത്യം തുറന്നു പറഞ്ഞു.

സംവിധായകന്‍ രഞ്ചിത്ത് മാത്രം മുഖം മൂടി വയ്ക്കാതെ സത്യം പറഞ്ഞു.

മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്. ജീവിച്ചിരുന്നപ്പോള്‍ കൂടെ അഭിനയിക്കാന്‍ തയാറാകാതെയിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം പറയുകയാണ്.അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സിനിമാ ലോകം ചെയ്യേണ്ടതെന്നു രഞ്ജിത് പറഞ്ഞു.

5 comments:

anushka said...

പോസ്റ്റ് ഒരു തവണ കൂടി ഇടാമായിരുന്നു.

vkayil said...

തിലകനെന്ന നടന്‍ അപാര വൈഭവത്തിനുടമ ആയിരുന്നു. പക്ഷെ, തിലകനെന്ന വ്യക്തിയുടെ പെരുമാറ്റത്തിലുള്ള ചില വൈകല്യങ്ങള്‍ പലര്‍ക്കും സ്വീകരിയ്ക്കാന്‍ സാധ്യമായിരുന്നില്ല. മുകളിലെഴുതിയ നടന്മാരോക്കെ മാന്യമായി പ്രതികരിച്ചു എന്നാണെന്റെ അഭിപ്രായം.

kaalidaasan said...

vkayil,

അവരൊക്കെ മാന്യമായി പ്രതികരിച്ചു എന്ന് എനിക്കഭിപ്രായമില്ല. അവര്‍ അഭിനയിക്കുന്നു.

തിലകനെന്ന വ്യക്തിയുടെ പെരുമാറ്റത്തിലുള്ള വൈകല്യങ്ങള്‍ സ്വീകരിയ്ക്കാന്‍ സാധ്യമല്ലായിരുന്നെങ്കില്‍ അവര്‍ സ്വീകരിക്കേണ്ടിയിരുന്നില്ല. അദ്ദേഹത്തോടൊപ്പം സഹകരിക്കേണ്ട. അവരുടെ സംഘടനയില്‍ നിന്നും പുറത്തക്കിയതിലും എനിക്ക് അഭിപ്രായ വ്യത്യാസമില്ല. അദ്ദേഹം ​സിനിമയിലേ അഭിനയിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇവരാരാണ്? തിലകനുമായി സഹകരിച്ചവരെ വരെ ഇവര്‍ പീഢിപ്പിച്ചു. അതൊക്കെ ചട്ടമ്പിത്തരമാണ്. ഒരു വക ഗുണ്ട മാഫിയ പണി. അല്ലെങ്കില്‍ സാംസ്കാരിക ഫാസിസം. മലയാള സിനിമാരംഗത്തെ ഗുണ്ടകള്‍ തിലകനോട് ചെയ്തത് അനീതി തന്നെയാണ്. മോഹന്‍ ലാലും മമ്മൂട്ടിയും ഇന്നസന്റും ദിലീപും ഒക്കെ ഗുണ്ടകളേപ്പോലെയാണു പെരുമാറിയത്.

ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച് നിയമ ലംഘനം നടത്തി ഇപ്പോള്‍ നിയമം തന്നെ മാറ്റി മറിക്കാന്‍ പണമൊഴുക്കുന്ന മോഹന്‍ ലാലിന്റെ ചെറ്റത്തരത്തോളമില്ലല്ലോ ഏത് അളവു കോലു വച്ചളന്നാലും  തിലകനെന്ന വ്യക്തിയുടെ പെരുമാറ്റത്തിലുള്ള വൈകല്യങ്ങള്‍.!

ഡാം 99 എന്ന ഹോളിവുഡ് സിനിമയില്‍ നിന്നുപോലും ഇവരൊക്കെ ചേര്‍ന്ന് തിലകനെ നിഷ്കാസിതനാക്കി. എന്നിട്ട് ഇപ്പോള്‍ മുഖം മൂടി അണിഞ്ഞ് അഭിനയിക്കുന്നു. അത് മാന്യതയല്ല.

Roshan PM said...

ഗണേശനും പറഞ്ഞു സത്യം. തിലകന്‍ പിത്രുതുല്യനായിരുന്നു പോലും

kaalidaasan said...

>>>ഗണേശനും പറഞ്ഞു സത്യം. തിലകന്‍ പിത്രുതുല്യനായിരുന്നു പോലും<<<

പരമ സത്യം. സ്വന്തം പിതാവിനു തുല്യം തന്നെയായിരുന്നു.